കൊച്ചി: ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്‌ഞാപനത്തിന് സ്‌റ്റേയില്ല. വിജ്‌ഞാപനം സ്‌റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ നടപടി ശരിയല്ലെന്നും കാട്ടിയാണ് റമ്മി സര്‍ക്കിള്‍, എംപിഎല്‍ എന്നീ കമ്പനികളുടെ ഹര്‍ജി ഹൈക്കോടതി തളളിയത്. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദമായ മറുപടി നല്‍കണമെന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പണംവച്ചുളള റമ്മികളി ഒരുവിധത്തിലും അംഗീകരിക്കില്ലെന്നായിരുന്നു കോടതിയില്‍ സര്‍ക്കാര്‍ വാദം. ഫെബ്രുവരി 23നാണ് കേരള ഗെയിമിംഗ് ആക്‌ടില്‍ മാറ്റംവരുത്തി പണംവച്ചുളള ഓണ്‍ലൈന്‍ റമ്മികളി സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചത്.
കേസില്‍ കൂടുതല്‍ വിശദമായി കോടതിയെ വിവരം അറിയിക്കാന്‍ സമയം വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ കൂടുതല്‍ വിശദമായി കോടതിയെ വിവരം അറിയിക്കാന്‍ സമയം വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് അടുത്തമാസത്തിലേക്ക് കേസ് മാറ്റി. മേയ് 29നാണ് ഇനി കേസ് കോടതി പരിഗണിക്കുക. ഓണ്‍ലൈന്‍ റമ്മി കമ്പനികള്‍ക്കായി മുകുള്‍ റോഹ്‌തഗി ഉള്‍പ്പടെ അഭിഭാഷകരാണ് കോടതിയില്‍ ഹാജരായത്.
Discussion about this post