ബംഗളൂരു: മുന്‍ ബിഗ്ബോസ് താരം ചൈത്ര കോട്ടൂര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കന്നഡ ബിഗ്ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു ചൈത്ര.
കോളാറിലെ വീട്ടില്‍ വച്ച് ഫിനൈല്‍ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച ചൈത്രയെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നടിയുടെ ആരോഗ്യനില നിലവില്‍ ആശ്വാസകരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഇക്കഴിഞ്ഞ മാര്‍ച്ച് 28നാണ് വ്യവസായിയായ നാഗാര്‍ജുനയുമായി ചൈത്രയുടെ വിവാഹ കഴിഞ്ഞത്. നാഗാര്‍ജുനയുടെ വീട്ടുകാര്‍ക്ക് വിവാഹത്തില്‍ താല്പര്യമില്ലായിരുന്നുവെന്നും, തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാകാം ആതമഹത്യ ശ്രമത്തിലേക്ക് നയിച്ചതെന്നുമാണ് വിവരം.
Discussion about this post