സിലിഗുരി: പശ്ചിമ ബംഗാളിലെ നാലാംഘട്ട വോട്ടെടുപ്പിനിടെയുണ്ടായ വെടിവെപ്പില്‍ അഞ്ചു പേര് കൊല്ലപ്പെട്ടത് ഖേദകരമായ സംഭവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവരുടെ മരണത്തില്‍ അനുശോചിക്കുന്നതായും കുടുംബാംഗങ്ങളെ ദു:ഖം അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
വോട്ടെടുപ്പിനിടെ കൂച്ച് ബിഹാറിലെ മാതഭംഗയില്‍ നടന്ന വെടിവെയ്പിലാണ് അഞ്ചു പേര് കൊല്ലപ്പെട്ടത്. ബിജെപിക്ക് ജനങ്ങള്‍ നല്കുന്ന പിന്തുണയില്‍ ദീദിയും ഗുണ്ടകളും അസ്വസ്ഥരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കസേര നഷ്ടപ്പെടുന്ന സ്ഥിതി മനസിലായതോടെയാണ് ദീദി ഈ നിലയിലേക്ക് താഴ്ന്നത്. എന്നാല്‍ സുരക്ഷാ സേനയെ ആക്രമിച്ചും കലാപമുണ്ടാക്കിയും വോട്ടെടുപ്പ് തടസപ്പെടുത്തിയുമുളള തന്ത്രങ്ങള്‍ ഒരിക്കലും മമതയെ സംരക്ഷിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പത്ത് വര്‍ഷത്തെ ദുര്‍ഭരണത്തില്‍ നിന്ന് ഇത്തരം തന്ത്രങ്ങള്‍ പയറ്റി രക്ഷപെടാനാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post