കൊച്ചിയിലെ അഞ്ച് ആഡംബര ഹോട്ടലുകളില്‍ റെയ്ഡ്. മയക്കുമരുന്നുകള്‍ പിടികൂടി. നാല് പേരെ അറസ്റ്റ് ചെയ്തു. കസ്റ്റംസ്, എന്‍സിബി, ഡിആര്‍ഐ സംയുക്ത പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്.
ഇന്നലെ രാത്രി 11.45ന് ആരംഭിച്ച റെയ്ഡ് പുലര്‍ച്ചെ 3.45 വരെ നീണ്ടു. നിശാ പാര്‍ട്ടികള്‍ നടക്കുമ്പോഴായിരുന്നു റെയ്ഡ്. ഡിജെ പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത പരിശോധന.
കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ മയക്കുമരുന്നുകള്‍ കൊച്ചിയിലെ ഹോളിഡേ ഇന്‍ എന്ന ഹോട്ടലില്‍ നിന്നും പിടിച്ചെടുത്തു. ആലുവ സ്വദേശി ഡിസ്കോ ജോക്കി എന്ന അന്‍സാര്‍, നിശാപാര്‍ട്ടി സംഘാടകരായ നിസ്വിന്‍, ജോമി ജോസ്, ഡെന്നീസ് റാഫേല്‍ എന്നിവരാണ് അറസ്റ്റിലായത്.
Discussion about this post