ബുഡാപെസ്റ്റ്: അഭയംതേടി പ്രവഹിക്കുന്നവരെ യൂറോപ്യന്‍ രാജ്യങ്ങള്‍ അവരവരുടെ മണ്ണില്‍നിന്ന് കയറ്റി അയക്കാനുള്ള ശ്രമത്തില്‍. പ്രശ്നത്തിന് പൊതുവില്‍ പരിഹാരം കാണാന്‍ യൂറോപ്യന്‍ യൂണിയന് കഴിയാത്ത സാഹചര്യത്തില്‍ ഓരോ രാജ്യവും സ്വന്തം കാര്യം നോക്കുകയാണ്.
സെര്‍ബിയയില്‍നിന്ന് ഹംഗറി വഴി ഓസ്ട്രിയയിലൂടെ ജര്‍മനിയില്‍ എത്താനാണ് ഇവര്‍ ലക്ഷ്യമിട്ടത്. എന്നാല്‍, സെര്‍ബിയയില്‍നിന്നുള്ള അതിര്‍ത്തി ഹംഗറി കെട്ടിയടച്ചതോടെ അഭയവഴി അടഞ്ഞു. തുടര്‍ന്ന് ക്രൊയേഷ്യയിലൂടെ പാത തുറന്നു. ക്രൊയേഷ്യയില്‍ എത്തുന്നവരെ അധികൃതര്‍ അതിവേഗം ഹംഗറി അതിര്‍ത്തിയിലേക്ക് എത്തിക്കുകയാണ്. 24 മണിക്കൂറിനിടെ 6700 പേര് ഹംഗറിയില്‍നിന്ന് എത്തിയതായി ഓസ്ട്രിയന്‍ പൊലീസ് പറഞ്ഞു
Discussion about this post