കൊല്‍ക്കത്ത ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘മാ, മതി, മനുഷ്’ എന്ന മുദ്രാവാക്യവുമായി അധികാരത്തിലെത്തിയ മമത ഇപ്പോള്‍ അമ്മമാരെ ദ്രോഹിക്കുക, സ്ഥലം കൊള്ളയടിക്കുക, മനുഷ്യരെ കൊല്ലുക എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മാ, മതി, മനുഷ്’ എന്നതിനു പകരം ‘മോദി, മോദി, മോദി’ എന്നു മാത്രമാണ് പറയുന്നത്. ഭരണത്തിന്റെ പേരില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ മാത്രമാണ് മമതയ്ക്ക് സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബര്‍ധമാനില്‍ തിരഞ്ഞെടുപ്പു പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ദീദി ഓ ദീദീ’ എന്ന മുദ്രാവാക്യവുമായാണ് മമതയും സംഘവും സ്ത്രീകളെ ഉപദ്രവിക്കുന്നത്. ബംഗാളില്‍ ജോലിക്കെത്തിയ സുരക്ഷാ ഉദ്യോഗസ്ഥനെ അടിച്ചു കൊന്നു. ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ട അമ്മയും മരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥന്റെ അമ്മയെ മമത അമ്മയായി കണക്കാക്കുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.
Discussion about this post