കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. 28 ലക്ഷം രൂപ വിലവരുന്ന 589 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പരിശോധനയ്ക്കിടെ പിടിച്ചെടുത്തത്. സംഭവത്തില്‍ പയ്യന്നൂര്‍ സ്വദേശി തസ്റീഫിനെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു.
മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ എസ്.കിഷോര്‍, സൂപ്രണ്ടുമാരായ പി.സി.ചാക്കോ, നന്ദകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വര്‍ണം പിടികൂടിയത്.
Discussion about this post