രാജസ്ഥാനിലെ ബാരന് ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷം. നിരവധി കടകളും വാഹനങ്ങളും അക്രമികള്‍ കത്തിച്ചു. ഞായറാഴ്ച വൈകീട്ടാണ് ബാരന് ജില്ലയിലെ ചബ്ര പട്ടണത്തില്‍ ഇരു വിഭാഗവും ഏറ്റുമുട്ടലുണ്ടായത്.
രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റതിനെ തുടര്‍ന്ന് പോലിസ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി വിച്ഛേദിക്കുകയും ചെയ്തു.
ഡസന്‍ കണക്കിന് വാഹനങ്ങളും കടകളും ജനക്കൂട്ടം കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചെങ്കിലും വടികളും ഇരുമ്പ് കമ്പികളും ആയുധങ്ങളുമായി ഇരു സമുദായങ്ങളിലെ അംഗങ്ങള്‍ രാത്രി വൈകിയും ആക്രമണം തുടര്‍ന്നതായാണ് റിപോര്‍ട്ട്.
Discussion about this post