തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ലക്ഷം ഡോസ് കോവാക്സിന് കൂടി എത്തിയതായി ആരോഗ്യ വകുപ്പ്. തിരുവനന്തപുരത്ത് 68,000 ഡോസ്, എറണാകുളത്ത് 78,000 ഡോസ്, കോഴിക്കോട്ട് 54,000 ഡോസ് എന്നിങ്ങനെയാണ് വാക്സിനുകള്‍ എത്തിച്ചത്.
ശരാശരി ഒരു ലക്ഷം വാക്സിനുകളാണ് പ്രതിദിനം കുത്തിവെക്കുന്നത്. രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ പരമാവധി വേഗത്തില്‍ കൂടുതല്‍ പേരില്‍ വാക്സിനെത്തിക്കാനാണ് ശ്രമം.
നിലവില്‍ 52,49,732 പേരാണ് സംസ്ഥാനത്ത് വാക്സിന് സ്വീകരിച്ചിട്ടുള്ളത്.
Discussion about this post