ലണ്ടന്‍: പാകിസ്ഥാന് കനത്ത തിരിച്ചടിയുമായി ബ്രിട്ടണ്. അതീവ അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്ഥാനെ ഉള്‍പ്പെടുത്തി ബ്രിട്ടണ് ഉത്തരവ് പുറപ്പെടുവിച്ചു. കള്ളപ്പണവും, ഭീകരവാദത്തിന് പണം സമാഹരിക്കുന്നതും തടയാനായി നിലവിലെ നിയമത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിരുന്നു. ഈ ഭേദഗതി പ്രകാരമാണ് പാകിസ്താനെതിരെ ബ്രിട്ടണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദത്തിന് ധനസഹായം, ഫണ്ടുകളുടെ കൈമാറ്റം ചട്ടങ്ങള്‍ എന്നീ കാര്യങ്ങളുള്ള 2017 ലെ നിയമമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഭേദഗതി ചെയ്തത്. 3 ZA ഷെഡ്യൂളിന് കീഴിലുള്ള നിയമ പ്രകാരം 21 രാജ്യങ്ങളെയാണ് അതീവ അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍ ബ്രിട്ടണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള രാജ്യമാണ് പാകിസ്ഥാന്.
അല്‍ബേനിയ, ബാര്‍ബഡോസ്, ബോട്സ്വാന, ബര്‍കിന ഫാസോ, കംബോഡിയ, കേമാന്‍ ദ്വീപുകള്‍, ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയ, ഘാന, ഇറാന്, ജമൈക്ക, മൗറീഷ്യസ്, മൊറോക്കോ, മ്യാന്മര്, നിക്കരാഗ്വ, പനാമ, സെനഗല്‍, സിറിയ, ഉഗാണ്ട, യെമന്‍, സിംബാംബ്വെ തുടങ്ങിയവയാണ് 3 ZA ഷെഡ്യൂളിന് കീഴിലുള്ള ഉയര്‍ന്ന അപകടസാധ്യതയുള്ള മറ്റ് രാജ്യങ്ങള്‍.
Discussion about this post