കൊവിഡ് രോഗികള്‍ വര്‍ധിക്കാന്‍ കാരണം ബി.ജെ.പിക്കാരാണെന്ന വിചിത്ര ആരോപണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ കാരണം ബി.ജെ.പിക്കാര്‍ ധാരാളമായി ബംഗാളിലെത്തിയതാണെന്നാണ് മമത പറയുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെടുത്തിയായിരുന്നു മമതയുടെ ആരോപണം.
‘തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ബി.ജെ.പി നേതാക്കള്‍ എല്ലാവരും ഓടി ബംഗാളിലെത്തി. പുറത്ത് നിന്നും ധാരാളം പേരെ ബംഗാളിലേക്ക് കടത്തിവിട്ടു. ഞങ്ങള്‍ വളരെ കഷ്ടപ്പെട്ടാണ് രോഗവ്യാപനനിരക്ക് കുറച്ചുകൊണ്ടുവന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ പേരില്‍ അവര്‍ നടത്തിയ പ്രചരണങ്ങള്‍ സ്ഥിതി വഷളാക്കി. ഇപ്പോള്‍ രോഗികളും കൂടി. ബിജെപിയാണ് ബംഗാളിലാണ് കൊവിഡ് പരത്തിയത്.’ മമത പറയുന്നു.
Discussion about this post