രാജ്യത്ത് 24 മണിക്കൂറിനിടെ 1,84,372 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 1,38,73,825 ആയി. 1,23,36,036 പേര് ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 82,339 പേര് രോഗം ഭേദമായി ആശുപത്രിവിട്ടു. നിലവില്‍ 13,65,704 പേരാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്.
രാജ്യത്ത് കഴിഞ്ഞ ദിവസം കൊവിഡിനെ തുടര്‍ന്ന് 1027 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,72,085 ആയി ഉയര്‍ന്നു. 14,11,758 സാമ്പിളുകളാണ് വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ പരിശോധിച്ചത്. ഇതോടെ ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 26,06,18,866 ആയി.
രാജ്യത്ത് മൂന്നാം ഘട്ട വാക്സിനേഷന് പുരോഗമിക്കുകയാണ്. ഇതുവരെ 11,11,79,578 പേര് വാക്സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
Discussion about this post