ഡല്‍ഹി: രാജ്യത്തെ 10 സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്ര, കര്‍ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം ശക്തമായി തുടരുന്നത്. പുതിയ രോഗികളുടെ 80.76 ശതമാനവും ഈ 10 സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്ര, ചത്തീസ്ഗഡ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഡല്‍ഹി, മധ്യപ്രദേശ്, തമിഴ്നാട്, കേരളം, ഗുജറാത്ത്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകുന്നുണ്ട്. നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ 67.16 ശതമാനവും മഹാരാഷ്ട്ര, ഛത്തീസ്ഗഡ് കര്‍ണാടക, കേരളം, ഉത്തര്‍പ്രദേശ് എന്നീ 5 സംസ്ഥാനങ്ങളിലാണുള്ളത്. ഇതില്‍ ആകെ രോഗികളുടെ 43.54 ശതമാനവും മഹാരാഷ്ട്രയിലാണ്.
ആകെ 16 സംസ്ഥാനങ്ങളില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം ആകെ രോഗികളുടെ 10.46 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം നാഗാലാന്‍ഡ്, ത്രിപുര, മേഘാലയ, സിക്കിം, മിസോറാം, മണിപ്പൂര്‍, ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു, ലക്ഷദ്വീപ്, അരുണാചല്‍ പ്രദേശ് എന്നവിടങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഒരു കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Discussion about this post