ജീര്‍ണ്ണാവസ്ഥയിലുള്ള ഹിന്ദു ക്ഷേത്രങ്ങളെ പുനരുദ്ധരിക്കാനൊരുങ്ങി ബിജെപി. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കണമെന്ന ആവശ്യം രാജ്യത്ത് ശക്തമാകവെയാണ് പുതിയൊരു നീക്കത്തിന് തുടക്കമിട്ട് കര്‍ണാടക മുന്‍ മന്ത്രിയും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയുമായ സിടി രവി രംഗത്തെത്തിയത്.
ചിക്കമംഗളൂരുവിലെ ലക്യയിലെ നാശോന്മുഖമായ ശ്രീ ചന്നകേശവ ക്ഷേത്രത്തിന്റെ പുനരുദ്ധാരണമാണ് രവിയുടെ നേതൃത്വത്തില്‍ ഏറ്റെടുത്തിരിക്കുന്നത്. ചരിത്രപ്രാധാന്യമുള്ള ഈ ക്ഷേത്രം ഹൊയ്സാല കാലഘട്ടത്തില്‍ പണി കഴിപ്പിച്ചതാണ്.
Discussion about this post