കൊല്ലം: കുരീപ്പുഴയിലെ കോൺവന്റ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയ കന്യാസ്ത്രീയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്. ആത്മഹത്യ ആരോഗ്യപ്രശ്നം മൂലമാണെന്നും ഞാൻ കിണറ്റിലുണ്ടാകുമെന്നുമാണ് ആത്മഹത്യക്കുറിപ്പിൽ പറയുന്നത്.
കുരീപ്പുഴ സെന്റ് കോൺവന്റിലെ സിസ്റ്റർ മേബിൾ സ്റ്റീഫനെ (42) യാണു വെള്ളിയാഴ്ച രാവിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പാവുമ്പ സ്വദേശിനിയാണ് സിസ്റ്റർ മേബിൾ. ദീർഘനാളായി അസുഖ ബാധിതയായിരുന്നു. രാവിലെ പ്രാര്‍ത്ഥനയ്ക്ക് സിസ്റ്റര്‍ മേബിള്‍ എത്താത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ശാരീരിക ബുദ്ധിമുട്ട് സഹിക്കാന്‍ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും തന്റെ മൃതദേഹം കിണറ്റില്‍ ഉണ്ടാകുമെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റു മോര്‍ട്ടത്തിനായി മാറ്റി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കത്തിലെ കൈയക്ഷരവും മേബിളിന്റെ കൈയക്ഷരവും ഒത്തുനോക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
കിണറ്റിലെ വെള്ളവും ശേഖരിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.
Discussion about this post