പ്രശസ്ത തമിഴ് നടൻ വിവേകിനെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടന്‍ അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തമിഴ് കോമഡി താരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് വിവേക്. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ്
പ്രാഥമികമായി ലഭിക്കുന്ന വിവരം.
തീവ്രപരിചരണവിഭാഗത്തിലാണ് വിവേക് ഇപ്പോഴുള്ളത്. വിവേകിനെ നിലവില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ആന്‍ജിയോഗ്രാമിന് വിധേയനാക്കിയിട്ടുണ്ട്. 59കാരനായ വിവേക് കഴിഞ്ഞ ദിവസം കോവിഡ് വാക്സിന് സ്വീകരിച്ചിരുന്നു.
Discussion about this post