ലഖ്നൗ: ഉത്തർപ്രദേശിൽ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നതിന് കനത്ത പിഴ ശിക്ഷയുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മാസ്ക് ധരിച്ചില്ലെങ്കില്‍ 1000 രൂപയാണ് പിഴശിക്ഷ. രണ്ടാമതും കുറ്റം ആവര്‍ത്തിച്ചാല്‍ 10,000 രൂപ പിഴയൊടുക്കണം.
ഞായറാഴ്ചകളില്‍ ലോക്ഡൗണും പ്രഖ്യാപിച്ചു. അവശ്യസര്‍വീസുകള്‍ മാത്രമേ ലോക്ഡൗണ്‍ ദിനത്തില്‍ അനുവദിക്കു. കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. മെയ് 15 വരെ സ്കൂളുകള്‍ അടച്ചിടാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
യു.പിയില്‍ 22,439 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചത്. 104 പേരാണ് കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു.
Discussion about this post