ഡല്‍ഹി: റഷ്യയുടെ കോവിഡ് വാക്സീന് സ്പുട്നിക് V ഏപ്രില്‍ അവസാനത്തോടെ ഇന്ത്യയില്‍ എത്തും. റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ബാല വെങ്കിടേഷ് വര്‍മയാണ് ഇതു സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.
മെയ് ആദ്യ വാരം മുതല്‍ വിതരണം ആരംഭിക്കാന്‍ കഴിയുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സീനായി മാറും സ്പുട്നിക് V.
സ്പുടിനിക് വാക്സീന് ഉപയോഗിക്കുന്ന അറുപതാമത്തെ രാജ്യമാണ് ഇന്ത്യ. റഷ്യയുടെ സ്പുട്നിക് V വാക്സീന് ഇന്ത്യയില്‍ ഉപയോഗിക്കാന്‍ ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്.
Discussion about this post