ഹവാന: ക്യൂബന്‍ വിപ്ളവ ഇതിഹാസം ഫിദല്‍ കാസ്ട്രോയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. അധികാരമൊഴിഞ്ഞ ഫിഡല്‍ കാസ്ട്രോയെ വസതിയില്‍ സന്ദര്‍ശിച്ചാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച 40മിനിറ്റ് നീണ്ടുനിന്നു. പ്രത്യയശാസ്ത്രത്തിനപ്പുറം ജനങ്ങളെ സേവിക്കാന്‍ മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. പ്രസിഡന്റ് റൗള്‍ കാസ്ട്രോയുമായും പാപ്പ കൂടിക്കാഴ്ച നടത്തി.
വത്തിക്കാന്‍ പ്രതിനിധികളും വൈസ് പ്രസിഡന്റുള്‍പ്പടെയുള്ള ക്യൂബന്‍ പ്രതിനിധികവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ക്യൂബയിലെത്തിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ഹാര്ദമായ സ്വീകരണമാണ് നല്‍കിയത്
കൂടിക്കാഴ്ചയുടെ ഓര്‍മയ്ക്കായി ഫിദല്‍ കാസ്ട്രോയും ഫ്രാന്‍സിസ് മാര്‍പാപ്പയും പുസ്തകങ്ങള്‍ കൈമാറി മാര്‍പാപ്പ രചിച്ച രണ്ട് പുസ്തകങ്ങള്‍ ഉള്‍പ്പെടെ അഞ്ച് പുസ്തകങ്ങളാണ് സമ്മാനിച്ചത്. മാതൃഭാഷയായ സ്പാനിഷില്‍ ആദ്യമായാണ് ഒരു പോപ്പ് കുര്‍ബാനക്കിടെ ക്യൂബന്‍ ജനതയെ അഭിസംബോധന ചെയ്യുന്നത്.
നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ചയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ക്യൂബയിലെത്തിയത്. ക്യൂബയില്‍ നിന്ന് സെപ്റ്റംബര്‍ 22ന് അമേരിക്കയിലേക്ക് പോകുന്ന മാര്‍പാപ്പ യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യും. സെപ്റ്റംബര്‍ 27ന് മാര്‍പാപ്പ റോമിലേക്ക് മടങ്ങും.
Discussion about this post