മോസ്കോ: 2014-ല്‍ ചെക് ആയുധ ഡിപ്പോയിലുണ്ടായ വന്‍ പൊട്ടിത്തെറിക്കു കാരണക്കാരെ ‘കണ്ടെത്തി’ സ്വീകരിച്ച നടപടിയെ ചൊല്ലി റഷ്യയും ചെക് റിപ്പബ്ലിക്കും തമ്മില്‍ നയതന്ത്ര യുദ്ധം. പൊട്ടിത്തെറിക്കു കാരണക്കാര്‍ റഷ്യന്‍ ചാരന്മാരെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം രാജ്യത്തെ 18 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ചെക് റിപ്പബ്ലിക് പുറത്താക്കിയിരുന്നു. പ്രതികാരമായി റഷ്യയിലെ 20 ചെക് ഉദ്യോഗസ്ഥരെയാണ് ഞായറാഴ്ച പുറത്താക്കിയത്.
റഷ്യന്‍ പങ്കാളിത്തത്തെ കുറിച്ച് നാറ്റോയെയും യൂറോപ്യന്‍ യൂനിയനെയും അറിയിച്ചതായും വിഷയം തിങ്കളാഴ്ച ചേരുന്ന ഇ.യു യോഗം ചര്‍ച്ച ചെയ്യുമെന്നും അധികൃതര്‍ പറഞ്ഞു. ചെക് മണ്ണില്‍ റഷ്യ നടത്തുന്നത് അട്ടിമറി ശ്രമമാണെന്ന് യു.എസ് വിദേശകാര്യ വകുപ്പ് കുറ്റപ്പെടുത്തി. 1989-ല്‍ കിഴക്കന്‍ യൂറോപിലെ സോവ്യറ്റ് സാന്നിധ്യം അവസാനിച്ച ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ഇത്രയേറെ രൂക്ഷമാകുന്നത്.
Discussion about this post