കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരത്തിന്റെ കാര്യത്തില്‍ വിശ്വാസികളുടെ അഭിപ്രായം കണക്കിലെടുത്തുകൊണ്ടുള്ള ഒരു തീരുമാനത്തിലാണ് സര്‍ക്കാര്‍ എത്തേണ്ടതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആചാരാനുഷ്ഠാനങ്ങളില്‍ തടസം വരാതെ പൂരം നടത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൂരം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തെരുവിലിറങ്ങിയ മന്ത്രിമാരും ജനപ്രതിനിധികളും തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മലക്കം മറിഞ്ഞതായും, തൃശൂര്‍ പൂരത്തിന്റെ, ആചാരപരവും ആചാരാനുഷ്ഠാനപരവുമായ അടിസ്ഥാനപരമായ സങ്കല്പങ്ങളില് മാറ്റം വരുത്താതെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കണം എന്നാണ് ബി.ജെ.പി.യുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ആള്‍ത്തിരക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കണമെന്നും കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു.
Discussion about this post