ഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൈന്യത്തിന് ഒരുക്കാന്‍ കഴിയുന്ന സംവിധാനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കരസേന മേധാവി, പ്രതിരോധ സെക്രട്ടറി, ഡി.ആര്.ഡി.ഒ മേധാവി എന്നിവരുമായി ചര്‍ച്ച നടത്തി.
പ്രാദേശിക തലങ്ങളില്‍ നിയമിക്കപ്പെട്ട കമാന്‍ഡര്‍മാര്‍ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി കഴിയുന്ന സഹായങ്ങള്‍ ലഭ്യമാക്കണമെന്ന് പ്രതിരോധ മന്ത്രി നിര്‍ദേശിച്ചു.
രാജ്യത്തെ 67 കാന്റ് ബോര്‍ഡ് ആശുപത്രികളില്‍ സൈനികര്‍ക്കൊപ്പം പൗരന്മാര്ക്കും ചികിത്സ സൗകര്യം ഒരുക്കാന്‍ പ്രതിരോധ സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 20 ലക്ഷം കടന്നു. 10 ദിവസം കൊണ്ടാണ് 10 ലക്ഷം രോഗബാധിതര്‍ കൂടിയത്. 2031977 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇത് വരെ 13108582 പേര് രോഗമുക്തരായി.
Discussion about this post