മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ ഓക്സിജന്‍ ടാങ്ക് ലീക് ആയി ഓക്സിജന്‍ ലഭിക്കാതെ 22 കോവിഡ് രോഗികള്‍ ശ്വാസം മുട്ടി മരിച്ചു. ഡോ. സാകിര്‍ ഹുസൈന് ആശുപത്രിയിലാണ് ടാങ്ക് നിറയ്ക്കുന്നതിനിടെ ദുരന്തമുണ്ടായത്.
ലീക് അടയ്ക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുവരികയാണ്. സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് മന്ത്രി രാജേന്ദ്ര ഷിങ്നെ പറഞ്ഞു.
ഓക്സിജന്‍ ക്ഷാമം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്തിന് കൂടുതല്‍ ഓക്സിജന്‍ എത്തിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
Discussion about this post