ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും നടന് വിഷ്ണു വിശാലും വിവാഹിതരായി. ഹൈദരാബാദില്‍ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. വളരെ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.
ഏതാനും വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ സ്ഥിരീകരിച്ചത്. ജ്വാലയുടെ വിവാഹ നിശ്ചയത്തിന്റെയും മെഹന്ദി ചടങ്ങുകളുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിക്കഴിഞ്ഞു
രണ്ടുപേരുടെയും പുനര്‍വിവാഹമാണ്. ഏപ്രില്‍ മാസം ആദ്യമാണ് ഇവര്‍ വിവാഹത്തീയതി സോഷ്യല്‍ മീഡിയയില്‍ പ്രഖ്യാപിച്ചത്. കാടന്‍ എന്ന ചിത്രത്തിലാണ് വിഷ്ണു വിശാല്‍ ഏറ്റവും ഒടുവിലായി വേഷമിട്ടത്.
Discussion about this post