ഡല്‍ഹി: കൊവിഡ് വ്യാപനവും ഓക്സിജന്‍ പ്രതിസന്ധിയും അഭിമുഖീകരിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്.
കൊവിഡിന്റെ അപകടകരമായ തരംഗത്തിനെതിരെ പോരാടുന്ന ഇന്ത്യന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ലോകത്താകമാനവും നമ്മുടെ അയല്‍ രാജ്യത്തും പകര്‍ച്ചവ്യാധിമൂലം പരിതപിക്കുന്ന എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. മാനവരാശി നേരിടുന്ന ഈ ആഗോള വെല്ലുവിളിക്കെതിരെ നാം ഒരുമിച്ച് പോരാടണമെന്നും ഇമ്രാന്ഖാന് ട്വിറ്ററില്‍ കുറിച്ചു.
I want to express our solidarity with the people of India as they battle a dangerous wave of COVID-19. Our prayers for a speedy recovery go to all those suffering from the pandemic in our neighbourhood & the world. We must fight this global challenge confronting humanity together
— Imran Khan (@ImranKhanPTI) April 24, 2021
Discussion about this post