ജമ്മു കശ്മീരില്‍ നിന്നുള്ള ബിജെപി നേതാവ് രവീന്ദര്‍ റെയ്നയ്ക്ക് ഭീഷണി. അജ്ഞാത ഭീകരവാദിയുടെതായി പുറത്തു വന്ന വീഡിയോയില്‍ കശ്മീരിനെ ഇന്ത്യയില്‍ നിന്ന് മുറിച്ചു മാറ്റുമെന്നും പറയുന്നു. പാക് അധിനിവേശ കശ്മീരിനെക്കുറിച്ച് സംസാരിക്കുന്നത് നിര്‍ത്തണമെന്ന് രവീന്ദര്‍ റെയ്നയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നുവെന്ന രീതിയിലുള്ളതാണ് വീഡിയോ.
‘ രവീന്ദര്‍ റെയ്ന, പാകിസ്ഥാനെതിരെയും ജിഹാദിനെതിരെയും സംസാരിക്കുന്നത് നിര്‍ത്തുക, അല്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളുടെ നാവ് മുറിച്ചു കളയും. ഇത് ഞാന്‍ നിങ്ങള്‍ക്ക് നല്കുന്ന അവസാന മുന്നറിയിപ്പാണ് രവീന്ദര്‍. നിങ്ങള്‍ വായ തുറക്കാതിരിക്കുന്നതാണ് നല്ലത്, അല്ലെങ്കില്‍ നിങ്ങള്‍ മരിക്കും, ഇന്ഷാ അല്ലാ. ഞങ്ങള്‍ അല്ലാഹുവെയും ജിഹാദിനെയും തേടാനുള്ള പാതയിലാണ്, ഞങ്ങളുടെ ശ്രമത്തില്‍ ഞങ്ങള്‍ വിജയിക്കും. രവീന്ദറിനെയും പ്രധാനമന്ത്രി മോദിയുടെ മറ്റ് സഹായികളെയും പോലുള്ളവര്‍ അതിന്റെ പരിണിത ഫലങ്ങള്‍ നേരിടാന്‍ തയ്യാറാകണം, “തീവ്രവാദി പറയുന്നു.
Discussion about this post