ജമ്മു കശ്മീരില്‍ രണ്ട് പാകിസ്ഥാന് ഡ്രോണുകള്‍ കണ്ടെത്തി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
പാകിസ്ഥാനില്‍ നിന്നും അര്‍ണിയ സെക്ടര്‍ വഴിയായിരുന്നു ഡ്രോണുകള്‍ എത്തിയത്. മേഖലയില്‍ പട്രോളിംഗ് നടത്തുന്ന ബിഎസ്എഫ് സംഘമായിരുന്നു ഇത് ആദ്യം കണ്ടത്.
ഉടനെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ ആയുധങ്ങളുമായി ഡ്രോണ്‍ പാകിസ്ഥാന് ഭാഗത്തേക്ക് തിരിച്ച് പോയി. ഡ്രോണുകള്‍ക്ക് നേരെ 15 റൗണ്ട് വെടിയുതിര്‍ത്തതായി ബിഎസ്എഫ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Discussion about this post