ബര്‍ലിന്‍: കൊവിഡ് പ്രതിസന്ധിയില്‍ ഉഴലുന്ന ഇന്ത്യയെ സഹായിക്കാന്‍ തയ്യാറാണെന്ന് യൂറോപ്യന്‍ യൂണിയനും ജര്‍മനിയും ഇസ്രയേലും. അത്യാവശ്യമായ ഓക്സിജനും മരുന്നുകളും എത്തിക്കാന്‍ തയ്യാറാണെന്ന് യൂറോപ്യന്‍ ക്രൈസിസ് മാനേജ്മെന്റ് കമ്മിഷണര്‍ ജാനെസ് ലെനാര്ക്കിക് പറഞ്ഞു.
ഇന്ത്യയിലെ സാഹചര്യത്തില്‍ ജാഗരൂകരാണ്. ഞങ്ങള്‍ സഹായിക്കാന്‍ തയ്യാറാണ്. ഇന്ത്യന്‍ ജനങ്ങളോടൊപ്പം എല്ലാ ഐക്യദാര്‍ഢ്യത്തോടെയും നിലകൊള്ളുന്നുവെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയിലെ സാഹചര്യങ്ങള്‍ പരിഗണിച്ച്, വൈദ്യോപകരണങ്ങള്‍ അയക്കാന്‍ ഇസ്രയേല്‍ സന്നദ്ധമാണെന്ന് പബ്ലിക് ബ്രോഡ്കാസ്റ്റിങ് കോര്പ്പറേഷന് വക്താവ് അമിചായ് സ്റ്റീന് ട്വീറ്റ് ചെയ്തു. എന്നാല്‍ ഇസ്രയേല്‍ ഔദോഗികമായി ഇക്കാര്യം അറിയിച്ചിട്ടെന്നാണ് വിവരം.
ജര്‍മന്‍ ചാന്‍സലര്‍ മെര്‍ക്കലും സഹായവാഗ്ദാനവുമായി രംഗത്തെത്തി. എന്നാല്‍ എന്തു സഹായമാണ് നല്‍കുകയെന്ന് പ്രാഥമിക ഘട്ടത്തില്‍ വ്യക്തമാക്കിയിട്ടില്ല. ഓക്സിജനാണ് ജര്‍മനിയോട് ആവശ്യപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post