ദുബായ്: കോവിഡ് വ്യാപനം രൂക്ഷമായി നില്ക്കുന്ന ഇന്ത്യക്ക് പിന്തുണയുമായി ദുബായിലെ ബുര്‍ജ് ഖലീഫ. ഇന്ത്യന്‍ ദേശീയ പതാകയുടെ ത്രിവര്ണമണിഞ്ഞായിരുന്നു ബുര്‍ജ് ഖലീഫയുടെ ഐക്യദാര്‍ഡ്യം.
ഇന്ത്യന്‍ പതാകയുടെ മാതൃകയില്‍ ത്രിവര്‍ണമണിഞ്ഞ ബുര്‍ജ് ഖലീഫയില്‍ ‘സ്റ്റേ സ്ട്രോങ്ങ് ഇന്ത്യ ‘ എന്ന സന്ദേശവും തെളിഞ്ഞു. ഇന്ത്യന്‍ ജനതക്ക് പിന്തുണയും പ്രാര്‍ത്ഥനകളും എന്ന് അറിയിച്ചാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ദേശീയ പതാകയുടെ നിറമണിഞ്ഞത്.
ഇന്ത്യന്‍ പതാകയുടെ മാതൃകയില്‍ ത്രിവര്‍ണമണിഞ്ഞ ബുര്‍ജ് ഖലീഫയുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ ഇതിനകം വൈറലായി.
Discussion about this post