തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടന വേദിയില്‍ ലാലിസം അവതരിപ്പിച്ച് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന നടന് മോഹന്‍ലാലിന് പിന്തുണയുമായി ആഭ്യമന്തമന്ത്രി രമേശ് ചെന്നിത്തല.മോഹന്‍ലാലിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.പരസ്യപ്രസ്താവന നടത്തി വാവാദമുണ്ടാക്കരുതായിരുന്നു.ലാലില്‍ നിന്ന് പണം തിരികെ വാങ്ങരുതെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ഗെയിംസിലുണ്ടായ വിവാദങ്ങളെക്കുറിച്ച് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നത് ശരിയല്ലെന്നും ,ജിജി തോംസണെ പിന്തുണച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ചീഫ് സെക്രട്ടറി പരസ്യപ്രസ്താവന നടത്തരുതായിരുന്നു.അവധിയില്‍ പ്രവേശിച്ച വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോളിന്റെ സ്ഥാനത്തേക്ക് മറ്റാരെയും നിയമിച്ചിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Discussion about this post