ജയ്പൂര്‍: രാജ്യത്ത് കൊവിഡ് പ്രതിസന്ധികള്‍ വര്‍ധിക്കുന്നതിനനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുമുണ്ട്. എന്നാല്‍, വാക്സിന് രൂപപ്പെടുത്തിയെടുത്ത്, വൈറസിനെ നിയന്ത്രണ വിധേയമാക്കിയിരുന്നു ഒരു സമയമുണ്ടായിരുന്നു അപ്പോഴൊന്നും ആരും അദ്ദേഹത്തെ പുകഴ്ത്തിയില്ലെന്നും പ്രശംസിച്ചില്ലെന്നും ചൂണ്ടിക്കാണിച്ച് ബോളിവുഡ് നടി കങ്കണ റണൗട്ട്.
എല്ലാ നിമിഷവും രാജ്യത്തിന് വേണ്ടി രക്തവും, വിയര്‍പ്പും ഒഴുക്കിയിട്ടും അദ്ദേഹത്തിന് വെറുപ്പ് മാത്രമാണ് തിരികെ ലഭിക്കുന്നതെന്ത് എന്ന് വികാരഭരിതയായി ചോദിക്കുകയാണ് താരം. ഇങ്ങനെയുള്ള ജനങ്ങളുടെ നേതാവാകാന്‍ ആരാണ് ആഗ്രഹിക്കുക എന്നും കങ്കണ ചോദിക്കുന്നു. ട്വിറ്ററിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം.
‘മോദി ജി അദ്ദേഹത്തിന്റെ ജീവതത്തിലെ ഓരോ നിമിഷവും ഈ രാജ്യത്തിന് വേണ്ടി രക്തവും, വിയര്‍പ്പും ഒഴുക്കി. എന്നിട്ട് അദ്ദേഹത്തിന് എന്താണ് ലഭിച്ചത്. അദ്ദേഹത്തിന് നേരെ വിരലുകള്‍ ഉയരുക മാത്രമാണ് ഉണ്ടാവുന്നത്. ഇങ്ങനെ ചെയ്യുന്ന ജനങ്ങളുടെ നേതാവാകാന്‍ ആരാണ് ആഗ്രഹിക്കുക? തിരികെ വെറുപ്പ് മാത്രം ലഭിക്കുന്ന ഒരു നേതാവാകാന്‍ താത്പര്യമില്ല’ എന്നാണ് കങ്കണയുടെ ട്വീറ്റ്.
Discussion about this post