ലഖ്നൗ: മേയ് ഒന്നിന് ആരംഭിക്കുന്ന മൂന്നാംഘട്ട വാക്സിന് വിതരണത്തിനായി ഒരു കോടി ഡോസ് വാക്സിന് ഓര്‍ഡര്‍ ചെയ്തതായി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്കുന്ന വാക്സിന് പുറമേയാണ് ഇതെന്ന് യു പി സര്‍ക്കാര്‍ അറിയിച്ചു.
കൊവിഷീല്‍ഡിന്റെയും കൊവാക്സിന്റെയും അമ്പത് ലക്ഷം ഡോസ് വീതമാണ് യു പി സര്‍ക്കാര്‍ കമ്പനികളില്‍ നിന്ന് നേരിട്ട് വാങ്ങുന്നത്. മൂന്നാംഘട്ട വാക്സിനേഷനായി സമഗ്രമായ പദ്ധതി തയാറാക്കിയതായും സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനങ്ങള്‍ക്ക് വാക്സിന് കമ്പനികളില്‍ നിന്ന് നേരിട്ടു വാങ്ങാമെന്ന് കഴിഞ്ഞ പത്തൊമ്പതിനാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
പുതിയ നയം അനുസരിച്ച് അമ്പത് ശതമാനം വാക്സിന് കേന്ദ്ര സര്‍ക്കാര്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കും. ഇതിനു പുറമേ സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും കമ്പനികളില്‍ നിന്നും നേരിട്ട് വാക്സിന് വാങ്ങാം.
Discussion about this post