ഡല്‍ഹി: സംസ്ഥാനത്ത് കോവിഡ് വാക്സിന് രജിസ്ട്രേഷനുള്ള കോവിന്‍ ആപ്പില്‍ അട്ടിമറിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. കോവിന്‍ ആപ്പ് പ്രവര്‍ത്തിക്കാത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ട്. പണം നല്കി വാക്സിന് നല്കുന്ന സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരുവശത്ത് സൗജന്യമായി വാക്സിന് വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. എല്ലാവര്ക്കും സൗജന്യ വാക്സിനേഷനായി കേന്ദ്രം 70 ലക്ഷം വാക്സിന് നല്കി. എന്നാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ വഴി പാവപ്പെട്ട ജനങ്ങള്‍ക്ക് വാക്സിന് നല്കേണ്ടതിന് പകരം 250 രൂപയ്ക്ക് വാക്സിന് നല്കുന്ന സ്വകാര്യ ആശുപത്രികളെ സഹായിക്കാനുള്ള കുബുദ്ധി ആരുടെതാണെന്നും അദ്ദേഹം ചോദിച്ചു. ഇത്തരത്തില്‍ സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് കോവിന്‍ ആപ്പ് പ്രവര്‍ത്തന രഹിതമാക്കി വെച്ചതെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post