തൃശൂര്‍: തൃശൂരിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14 അന്തേവാസികള്‍ക്കും ഒരു ഉദ്യോഗസ്ഥനുമാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇവരെ പ്രത്യേക ബ്ലോക്കിലേക്കു മാറ്റിയിരിക്കുകയാണ്. കൂടുതല്‍ പേരിലേയ്ക്ക് വൈറസ് പടരുമോയെന്ന ആശങ്കയിലാണ് ജയില്‍ അധികൃതര്‍.
കൊവിഡ് വ്യാപനം കണക്കിലെടുത്ത് തടവുകാര്‍ക്ക് പരോള്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇക്കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയെങ്കിലും ഇതിനുള്ള നടപടികളൊന്നും തുടങ്ങിയിട്ടില്ല.
Discussion about this post