ഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ജര്‍മ്മന്‍ നയതന്ത്ര പ്രതിനിധി വാള്‍ട്ടര്‍ ജെ. ലിന്‍ഡര്‍. രാജ്യം ഈ മഹാമാരിയേയും അതിജീവിക്കും. കൊറോണക്കാലത്ത് ഇന്ത്യ ലോകത്തെ സഹായിച്ചെന്ന് വാക്സിനുകളും മരുന്നുകളും നല്‍കിയത് ചൂണ്ടിക്കാട്ടി അദേഹം ഓർമിച്ചു.
ഇന്ത്യയ്ക്ക് വലിയ ഓക്സിജന്‍ പ്ലാന്റുകള്‍ നല്കാന് ജര്‍മ്മനി സന്നദ്ധമാണ്. ഞങ്ങള്‍ വിദേശകാര്യ മന്ത്രാലയവുമായി ചര്‍ച്ച നടത്തിവരികയാണ്. ഒരാഴ്ച തരൂ, അതിനകം ഞങ്ങള്‍ പ്ലാന്റ് എത്തിച്ചു നല്‍കാം, അദ്ദേഹം പറഞ്ഞു.
Discussion about this post