വെല്ലിങ്ടണ്‍: കോവിഡ് വ്യാപന രൂക്ഷമായ ഇന്ത്യക്ക് സഹായ ഹസ്തവുമായി ന്യൂസീലന്‍ഡ് രംഗത്ത്. ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് ദ റെഡ് ക്രോസ് വഴിയാണ് ന്യൂസീലന്‍ഡ് സഹായമെത്തിക്കുന്നത്. ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 1 മില്യണ്‍ ന്യൂസീലന്‍ഡ് ഡോളര്‍ സന്നദ്ധ സംഘടനയായ ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് ദ റെഡ് ക്രോസിന് കൈമാറുമെന്നും അറിയിച്ചു.
നനൈയ മഹൂതയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ന്യൂസീലന്‍ഡ് ഇന്ത്യക്കൊപ്പം നില്‍ക്കുമെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
Discussion about this post