ഇടതുമുന്നണിക്ക് തുടര്‍ഭരണം ലഭിച്ചാല്‍ അത് കേരളത്തിന്റെ സര്‍വനാശത്തിലേക്ക് നയിക്കുമെന്ന ചിന്ത സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വന്നിട്ടുണ്ടെന്ന് ആര്‍എസ്പി നേതാവും എംപിയുമായ എന്‍കെ പ്രേമചന്ദ്രന്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം സിപിഎം എന്ന പാര്‍ട്ടിയും ഭരണസംവിധാനവും പിണറായി വിജയനിലേക്ക് കേന്ദ്രീകരിക്കപ്പെടുകയായിരുന്നുവെന്നും അത് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇതുവരെ കാണാത്ത ഒരു കാര്യമാണെന്നും എന്‍കെ പ്രേമചന്ദ്രന് പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റനായി ചിത്രീകരിച്ചുകൊണ്ട് പ്രചാരണമാണ് സിപിഎം നടത്തിയതെന്നും പ്രേമചന്ദ്രന് കുറ്റപ്പെടുത്തി. ഇക്കാരണങ്ങള്‍ കൊണ്ട് നേരിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post