കശ്മീരിലെ ഹിമപാതത്തില്‍ ചവറ സ്വദേശിയായ പട്ടാള ഓഫിസര്‍ മരിച്ചു. കൊട്ടുകാട് എരുവത്ത് വീട്ടില്‍ റിട്ട. ബി.എസ്.എഫ് ഉദ്യോഗസ്ഥനായ അബൂബക്കര്‍ കുഞ്ഞിന്റെയും പരേതയായ റസിയാബീവിയുടെയും മകന് എസ്.എസ്. ബൈത്തില്‍ ഷാനവാസ് (30) ആണ് ലേ ലഡാക്കില്‍ മഞ്ഞിടിച്ചിലില്‍ മരിച്ചത്.
ഏപ്രില്‍ പതിനാറിന് പട്രോളിങ്ങിനിടെ ഹിമപാതത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ് സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ബുധനാഴ്ച രാത്രിയാണ് മരണവിവരം അറിയിച്ച് ഔദ്യോഗിക ഫോണ്‍സന്ദേശം ബന്ധുക്കള്‍ക്ക് ലഭിച്ചത്. 11 വര്‍ഷം മുമ്പ് ജോലിയില്‍ പ്രവേശിച്ച ഷാനവാസ് രാഷ്ട്രീയ റൈഫിള്‍സ് (ആര്.ആര്) വിഭാഗത്തിലായിരുന്നു. മാര്‍ച്ച് എട്ടിനാണ് അവസാനമായി നാട്ടില്‍ വന്ന് പോയത്.
ഭാര്യ: റഫ്ന. മക്കള്‍: അനീന (അഞ്ച്), അമ്ന (മൂന്ന്). മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
Discussion about this post