സോഷ്യല്‍മീഡിയയില്‍ തമാശകള്‍ നിറഞ്ഞ ധാരാളം വീഡിയോകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായ ഒരു യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. സ്ത്രീധനമായി തനിക്ക് ട്രെയിന്‍ ലഭിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരാളുടെ വീഡിയോയാണിത്.
30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് വൈറലായത്. വീഡിയോ എപ്പോള്‍, എവിടെയാണ് ചിത്രീകരിച്ചതെന്ന് അറിയില്ല. ഫേസ്ബുക്ക്, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെല്ലാം വീഡിയോ വൈറലായി. വീഡിയോ റെക്കോര്‍ഡു ചെയ്യുന്നയാള്‍ ചോദിക്കുമ്പോഴാണ് യുവാവ് തനിക്ക് സ്ത്രീധനമായി ട്രെയിന്‍ ആണ് തരാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ താന്‍ അത് നിരസിക്കുകയായിരുന്നുവെന്നും പറയുന്നത്.
ട്രെയിന്‍ തനിക്ക് ഓടിക്കാന്‍ അറിയില്ലെന്നും ചെറിയ വാഹനം വല്ലുതമായിരുന്നേല് നോക്കാമായിരുന്നുവെന്നും യുവാവ് വിശദീകരിക്കുന്നു. മറ്റൊരു പ്രശ്നമുണ്ട് – അത് പാര്‍ക്ക് ചെയ്യാന്‍ തനിക്ക് സ്ഥലമില്ലെന്നും പറയുന്നുണ്ട്.
17000ത്തിന് മുകളിൽ ആളുകള്‍ കണ്ട വീഡിയോയ്ക്ക് 1400ലധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്.
Discussion about this post