രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നതിനിടെ രോഗികള്‍ക്ക് സഹായവുമായി കന്നഡ നടന് അര്ജുന് ഗൗഡ രംഗത്ത്. ആംബുലന്‍സ് ഡ്രൈവറായിട്ടാണ് താരം ബെഗളൂരുവിലെ കോവിഡ് രോഗികളെ സഹായിക്കാന്‍ രംഗത്തെത്തിയിരിക്കുന്നത്.
‘കഴിഞ്ഞ കുറേ ദിവസങ്ങളായി കോവിഡ് രോഗികള്‍ക്കായി ഞാന്‍ നിരത്തിലുണ്ട്. നിരവധി ആളുകളെ സഹായിച്ചു. മതമോ, സ്ഥലമോ നോക്കാതെ എല്ലാവരെയും നാം സഹായിക്കണം. കോവിഡ് രോഗികളെ സഹായിക്കുന്നതിനായി എല്ലാ തയ്യാറെടുപ്പുകളും പരിശീലനവും ഞാന്‍ നേടിയിട്ടുണ്ട്. നിങ്ങളുടെ അഭിനന്ദനങ്ങള്‍ക്ക് നന്ദി. ഇവിടുത്തെ ജനങ്ങളെ സഹായിക്കുക എന്നത് എന്റെ കടമയാണ്’, അര്ജുന് ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു.
Discussion about this post