വാഷിംഗ്ടണ്‍: ഇന്ത്യയ്ക്കായുള്ള കൊവിഡ് പ്രതിരോധ ഉപകരണങ്ങളും മരുന്നുകളുമടങ്ങുന്ന മൂന്നാം ഘട്ടം അമേരിക്കയില്‍ നിന്നും പുറപ്പെട്ടു. അമേരിക്കയിലെ ഡ്യൂലെസ് വിമാനത്താവളത്തില്‍ നിന്നാണ് ഇന്ത്യയിലേക്ക് സാധനങ്ങള്‍ പുറപ്പെട്ടിരിക്കുന്നത്. ഓക്സിജന്‍ സിലിണ്ടറുകള്‍, പരിശോധനാ കിറ്റുകള്‍, മരുന്നുകള്‍ എന്നിവയാണ് പ്രധാനമായിട്ടുള്ളത്.
ഇന്ത്യക്കുള്ള സാധനങ്ങള്‍ കയറ്റി അയക്കുന്ന ചടങ്ങില്‍ ഇന്തോ-പെസഫിക് കൗണ്‍സില്‍ കോര്‍ഡിനേറ്റര്‍ കര്ച്ച് കാംപെല്‍, ഇന്ത്യയുടെ നയതന്ത്രപ്രതിനിധി തരണ്‍ജിത് സിംഗ് സന്ധു, വൈറ്റ്ഹൗസിന്റെ തെക്കന്‍ എഷ്യയുടെ സുരക്ഷാമേധാവി സുമോണാ ഗുപ, അമേരിക്കയുടെ വിദേശ സഹായ ഏജന്‍സി ചുമതല വഹിക്കുന്ന ജെര്‍മീ കോനീഡിക് എന്നിവര്‍ സന്നിഹിതരായിരുന്നു.
ഇന്ത്യയ്ക്ക് സമയ ബന്ധിതമായി സാധനങ്ങളെത്തിക്കുന്ന കാര്യത്തെപ്പറ്റി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വിലയിരുത്തി. കൂടുതല്‍ സംവിധാനങ്ങളൊരുക്കുന്നതിനെപ്പറ്റി നിര്‍ദ്ദേശം ലഭിച്ചതായി വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ആദ്യ രണ്ട് ഘട്ടങ്ങളിലായി വെന്റിലേറ്ററുകളും ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും കിറ്റുകളും ആരോഗ്യരക്ഷാ ഉപകരണങ്ങളുമാണ് എത്തിച്ചത്. അമേരിക്കയുടെ പ്രതിരോധ വകുപ്പിനാണ് ഇന്ത്യയിലേക്ക് സാധനങ്ങളെത്തിക്കുന്നതിനുള്ള ചുമതല.
Discussion about this post