ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ബിജെപി എംപി ഗൗതം ഗംഭീര്‍. രോഗികള്‍ക്ക് പ്രതിരോധ മരുന്നുകളും, ഓക്സിജന്‍ സിലിണ്ടറുകളും എത്തിക്കുന്നതിനു പുറമേ 200 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ സൗജന്യമായി നല്‍കാനും തീരുമാനം.
സ്വന്തം ചിലവിലാണ് ഗൗതം ഗംഭീര്‍ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ വാങ്ങിയത്. ഡല്‍ഹിയില്‍ എവിടെയും താമസിക്കുന്നവര്‍ക്ക് ഡോക്ടറുടെ കുറിപ്പ്, രോഗികളുടെ വിശദാംശങ്ങള്‍, ആധാര്‍ വിശദാംശങ്ങള്‍ എന്നിവ നല്കി ഗംഭീറിന്റെ ഓഫീസില്‍ നിന്ന് ഓക്സിജന്‍ കോണ്സെന്ട്രേറ്റര് വാങ്ങാവുന്നതാണ്.
Discussion about this post