കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ബാലുശേരിയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ധര്മജന് ബോള്‍ഗാട്ടിയ്ക്ക് മണ്ഡലത്തിലെത്താനാകില്ല. വിദേശ രാജ്യങ്ങളിലേക്ക് നേപ്പാള്‍ വഴിയുള്ള ഗതാഗതം വഴിമുട്ടിയ സാഹചര്യത്തിലാണ് ഇത്.
വോട്ടെണ്ണലിന്റെ അന്നേദിവസം കോഴിക്കോട്ടെത്താന്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞായറാഴ്ച കാഠ്മണ്ഡുവില്‍ നിന്ന് ഇന്ത്യന്‍ അതിര്‍ത്തിവരെ ഹെലികോപ്റ്ററില്‍ വന്ന ശേഷം റോഡുമാര്‍ഗം ഡല്‍ഹിയിലെത്താനാണ് ശ്രമം.
എന്നാല്‍ സംസ്ഥാനത്തെത്തിയാലും ധര്മജന് ഒരാഴ്ചയോളം ക്വാറന്റീനില്‍ കഴിയേണ്ടിവരും. ദല്‍ഹിയിലെത്താന്‍ സാധിച്ചാല്‍ അവിടെ ക്വാറന്റീനിലിരിക്കാനാണ് സാധ്യതയെന്നും ധര്‍മജന്റെ സുഹൃത്തുക്കള്‍ വ്യക്തമാക്കി. സിനിമാ ഷൂട്ടിംഗിനായാണ് ധര്മജന് കാഠ്മണ്ഡുവിലേക്ക് പോയത്.
Discussion about this post