തൃശൂര്‍: സംസ്ഥാനത്ത് ബിജെപി മൂന്ന് മണ്ഡലങ്ങളിൽ മുന്നേറുന്നു. തൃശൂരില്‍ ബിജെപി സ്ഥനാര്‍ത്ഥി സുരേഷ് ഗോപി ആണ് മുന്നേറുന്നത്. 1530 വോട്ടിനു സുരേഷ് ഗോപി ലീഡ് ചെയ്യുന്നു. ആദ്യ ഫലസൂചനകള്‍ പുറത്ത് വന്നപ്പോള്‍ മുന്നിലായിരുന്ന സുരേഷ് ഗോപിയാണ് ഇപ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് ആയിരുന്നു. എന്നാല്‍ വീണ്ടും സുരേഷ് ഗോപി മുന്നേറുകയാണ്. കോണ്‍ഗ്രസിന്റെ പത്മജ മൂന്നാം സ്ഥാനത്താണ്
അതേസമയം, നേമത്ത് കുമ്മനം രാജശേഖരനും പാലക്കാട് ഇ ശ്രീധരനും മുന്നേറുന്നു. കോഴിക്കോട് സൗത്തില്‍ കനത്ത വെല്ലുവിളി ഉയര്‍ത്തി ബിജെപിയുടെ നവ്യഹരിദാസ് മുന്നിലുണ്ടായിരുന്നു. എന്നാല്‍ പിന്നീട് പുറകിലേക്ക് പോവുകയായിരുന്നു. തുടക്കം മുതല്‍ നേമത്ത് കനത്ത വെല്ലുവിളി ഉയര്‍ത്തി കുമ്മനം മുന്നില്‍ തന്നെയുണ്ട്.
Discussion about this post