തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പില്‍ അപാകതകള്‍ ഒന്നുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.ഗെയിംസ് നടത്തിപ്പില്‍ പൂര്‍ണ്ണതൃപ്തിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ഗെയിംസ് ഉദ്ഘാടനവേദിയില്‍ ലാലിസം അവതരിപ്പിച്ച് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതില്‍ നടന് മോഹന്‍ലാലിനോട് സര്‍ക്കാര്‍ നേരിട്ട് ഖേദം അറിയിക്കും.ലാലിസത്തിന് നല്കിയ പണം തിരികെ വാങ്ങുന്ന പ്രശ്നമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗെയിംസില്‍ പരിപാടി അവതരിപ്പിക്കുന്നതിന് താന്‍ കൂടിയാണ് ലാലിനെ ക്ഷണിച്ചത്.സമയക്കുറവുണ്ടെന്ന് ലാല്‍ അപ്പോല്‍ തന്നെ അറിയിച്ചിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗെയിംസില്‍ ചീഫ് സെക്രട്ടറിയുടെ അഭിപ്രായത്തെയും മുഖ്യമന്ത്രി പിന്തുണച്ചു.ഗെയിംസില്‍ ചീഫ് സെക്രട്ടറി പറഞ്ഞ കാര്യങ്ങള്‍ ശരിയാണ് .ഉദ്ഘാടന വേദിയില്‍ മന്ത്രിമാര്‍ക്കു പോലും സീറ്റ് ലഭിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ലാലിസത്തിനായി വാങ്ങിയ പണം മോഹന്‍ലാല്‍ തിരികെ നല്കി.ഗെയിംസ് സി.ഇ.ഒയുടെ അക്കൗണ്ടിലേക്ക് ലാലിസത്തിനായി വാങ്ങിയ1.63 കടി രൂപയുടെ ചെക്ക് മോഹന്‍ലാല്‍ മടക്കി അയച്ചിരുന്നു. മോഹന്‍ലാലിന്റെ ലാലിസം നിലവാരമില്ലാത്ത പരിപാടിയായിരുന്നെന്ന വിമര്ശനങ്ങളെത്തുടര്ന്നായിരുന്നു ഇത്.
Discussion about this post