കോട്ടയം: സംസ്ഥാനത്ത് യുഡിഎഫ് കനത്ത പരാജയത്തിലേക്ക് നീങ്ങുന്നു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ലീഡാണ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിക്ക് നിലവിൽ ലഭിച്ചിരിക്കുന്നത്. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ ലീഡ് 2805 മാത്രമാണ്. അരനൂറ്റാണ്ടിലേറെയായി ഉമ്മന്‍ചാണ്ടി വിജയിച്ച് മുന്നേറുന്ന മണ്ഡലമാണ് പുതുപ്പള്ളി.
2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 27,092 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ ചാണ്ടി ജയിച്ചത്. സിപിഎമ്മിലെ ജെയ്ക് സി.തോമസാണ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ബിജെപി സംസ്ഥാന കമ്മിറ്റിയംഗം എന്‍. ഹരിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
Discussion about this post