ഡല്‍ഹി: തെരഞ്ഞെടുപ്പ് വിജയാഘോഷം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ തീരുമാനം.
കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാനത്തെ ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്കി. വിജയാഘോഷങ്ങള്‍ക്കും റോഡ് ഷോകള്‍ക്കും റാലികള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്.
രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഇന്ന് വോട്ടെണ്ണല്‍ നടത്തുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിയമം ലംഘിച്ചുള്ള കൂടിച്ചേരലുകള്‍ നടന്നാല്‍ അത്തരം ഓരോ സംഭവങ്ങളിലും എഫ്ഐആര്‍ തയ്യാറാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അസം, ബംഗാള്‍, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് ഇന്ന് വോട്ടെണ്ണല്‍ നടന്നത്.
Discussion about this post