മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കൊല്‍ക്കത്ത-ബാംഗ്ലൂര്‍ മത്സരം മാറ്റി. കൊല്‍ക്കത്ത താരങ്ങളായ സന്ദീപ് വാര്യറും വരുണ്‍ ചക്രവര്‍ത്തിയും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് മത്സരം മാറ്റി വയ്ക്കാന്‍ തീരുമാനിച്ചത്.
നീട്ടിവെച്ച മത്സരത്തിന്റെ പുതിയ തീയതി പിന്നീട് അറിയിക്കും. കൊല്‍ക്കത്ത ടീമിലെ മറ്റു താരങ്ങളെയും പരിശോധനയ്ക്ക് വിധേയരാക്കും. ഐപിഎല്‍ പുതിയ സീസണ് ബയോ ബബിള്‍ സുരക്ഷയോടെ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് നടക്കുന്നത്.
Discussion about this post