കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും സി.പി.എമ്മിന്റെ വോട്ടുകള്‍ കുറയുകയാണ് ചെയ്തതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. വര്‍ഗീയശക്തികളെ കൂട്ടുപിടിച്ചാണ് ഇടതുമുന്നണി വീണ്ടും ഭരണത്തിലെത്തിയതെന്നും സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മൃഗീയമായി ഭൂരിപക്ഷം നേടിയെന്ന് അവകാശപ്പെടുന്ന ഈ തെരഞ്ഞെടുപ്പിലും പല മണ്ഡലങ്ങളിലും സി.പി.എമ്മിന് വോട്ട് കുറഞ്ഞിട്ടുണ്ട്. പാലക്കാട് 2500 വോട്ട് സി.പി.എമ്മിന് കുറഞ്ഞു. മഞ്ചേശ്വരത്ത് കഴിഞ്ഞ പ്രാവശ്യം കിട്ടിയതിനേക്കാള്‍ മൂന്നു ശതമാനം വോട്ടാണ് കുറഞ്ഞത്. വിജയിച്ച നേമത്ത് സി.പി.എമ്മിന് വോട്ട് കുറവാണ്. തൃപ്പൂണിത്തുറയില്‍ 10200ഓളം വോട്ടുകളാണ് 2016-നെ അപേക്ഷിച്ച് സി.പി.എമ്മിന് കുറഞ്ഞത്. കുണ്ടറയിലും കുറ്റ്യാടിയിലും കൊയിലാണ്ടിയിലുമൊക്ക അതുതന്നെ അവസ്ഥയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉത്തരവാദിത്തമുള്ള സ്ഥാനത്തിരുന്ന് പിണറായി വിജയന് വോട്ടുകച്ചവടമെന്ന അബദ്ധജടിലമായ വാദങ്ങള്‍ നിരത്തരുത്. രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടില്‍ എത്ര വോട്ടാണ് കുറഞ്ഞത്? അതൊക്കെ രാഹുല്‍ ഗാന്ധിക്ക് നിങ്ങള്‍ വിറ്റതാണോ? ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഒരു രാഷ്ട്രീയ പര്ട്ടിക്കെതിരെ ഉന്നയിക്കുേമ്ബാള് സ്വന്തം പാര്‍ട്ടിയൂടെ ചരിത്രം കൂടി അദ്ദേഹം മനസ്സിലാക്കി സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശക്തമായ ത്രികോണ സാധ്യതുള്ള മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞിട്ടുണ്ട്. മുസ്ലിം വര്‍ഗീയശക്തികളെ കൂട്ടുപിടിച്ച് സി.പി.എം നടത്തിയ പ്രചാരണം എസ്.ഡി.പി.ഐ നിഷേധിച്ചിട്ടേയില്ല. നേമത്ത് ശിവന്‍കുട്ടിക്ക് 10000 വോട്ട് കൊടുത്തുവെന്ന് എസ്.ഡി.പി.ഐ പറഞ്ഞിട്ട് പിണറായിയും ശിവന്‍കുട്ടിയും നിഷേധിച്ചില്ലല്ലോ?
യു.ഡി.എഫിനും ഇത്തരത്തില്‍ വര്‍ഗീയ ശക്തികളുടെ സഹായം ലഭിച്ചിട്ടുണ്ട്. കല്പറ്റയില് അതുണ്ടായിട്ടുണ്ടെന്ന് ശ്രേയാംസ്കുമാര്‍ പറയുന്നു. ഇ. ശ്രീധരന്, കുമ്മനം എന്നിവരെ നിയമസഭ കാണിക്കരുതെന്ന് പലര്‍ക്കും താല്പര്യമുണ്ടായിരുന്നു. സമുദായം ഒന്നിച്ചുനിന്ന് ഇവരെ തോല്പിക്കണമെന്ന് ആഹ്വാനം ഉണ്ടായിട്ടില്ലേ?
ഷാഫിയും എ.കെ.എം. അഷ്റഫും സിദ്ദീഖും ജയിച്ചപ്പോള്‍ ആഹ്ലാദ പ്രകടനം നടത്തിയത് അവരുടെ പാര്ട്ടിക്കാര് മാത്രമല്ലല്ലോ? ഗൂരുവായൂരിലെ ലീഗ് സ്ഥാനാര്‍ഥി എങ്ങനെയാണ് തോറ്റത്? ഫത്വ പുറപ്പെടുവിച്ച മണ്ഡലങ്ങളില്ലേ? കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികള്‍ മുസ്ലിമാണെങ്കില്‍പോലും അപ്പുറത്ത് ലീഗും എസ്.ഡി.പി.ഐയും എല്ലാം സി.പി.എമ്മിന് വോട്ടുചെയ്തു. ബേപ്പൂരില്‍ മരുമകേന്റതടക്കം ജയം അത്തരത്തില്‍ നിരീക്ഷിക്കേണ്ടതാണ്. തെരഞ്ഞെടുപ്പില്‍ സഹായിക്കാത്തവെരയെല്ലാം ലക്ഷ്യംവെച്ചുള്ള പ്രവര്‍ത്തനമാണ് പിണറായി ഉള്പെെടയുള്ളവര് നടത്തിക്കൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
ഞങ്ങളുടെ ഒന്നര ശതമാനം വോട്ട് അന്വേഷിച്ചുനടക്കുന്ന ചെന്നിത്തല തങ്ങളുടെ കാല്‍ക്കീഴിലെ മണ്ണ് എവിടെപ്പോയെന്ന് അന്വേഷിക്കണം. ഞങ്ങളുടെ വോട്ട് പോയത് ഞങ്ങള്‍ അന്വേഷിക്കും. പി.സി. തോമസിന്റെ പാര്‍ട്ടി ഉള്‍പെടെ ചില ഘടകകക്ഷികള്‍ വിട്ടുപോയത് ബാധിച്ചിട്ടുണ്ട്. പ്രധാന മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കുേമ്ബാള് മറ്റു ചില മണ്ഡലങ്ങളില്‍ പോരായ്മകളുണ്ടായിട്ടുമുണ്ട്. വിശദമായ അന്വേഷണം നടത്തി ശക്തമായ നിലപാട് സ്വീകരിച്ച് കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ബി.ജെ.പി സജീവമാകും.
വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ പ്രചണ്ഡമായ പ്രചാരണം നടത്തും. അപായകരമായ ഈ വിദ്വേഷ രാഷ്ട്രീയത്തിനും വര്‍ഗീയ രാഷ്ട്രീയത്തിനുമെതിരായ പ്രചാരണവും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും. എവിടെയാണ് പാകപ്പിഴകള്‍ സംഭവിച്ചതെന്ന് തലനാരിഴ കീറി പരിേശാധിച്ച് നടപടികള്‍ സ്വീകരിക്കും. നിയമസഭയില്‍ പ്രവേശനം ലഭിച്ചില്ലെങ്കിലും പുറത്ത് ഞങ്ങള്‍ കളിക്കാനുണ്ടാകും -സുരേന്ദ്രന് പറഞ്ഞു.
Discussion about this post