ഡൽഹി: ഈ മാസം 24 മുതല്‍ നടക്കാനിരുന്ന ജെഇഇ മെയിന്‍ പരീക്ഷ മാറ്റിവെച്ചു. രാജ്യത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്ന് നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സി വ്യക്തമാക്കി.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന പരീക്ഷയും നേരത്തെ മാറ്റിവെച്ചിരുന്നു. ഏപ്രില്‍, മേയ് സെഷനുകളുടെ തിയ്യതികള്‍ ഒന്നിച്ച് പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര മന്ത്രി രമേശ് പൊഖ്രിയാല്‍ ട്വിറ്ററിലൂടെ അറിയിച്ചു.
മേയ് സെഷന് പരീക്ഷയിലേക്കുള്ള രജിസ്ട്രേഷന് തീയതിയും പിന്നീട് അറിയിക്കും. പുതിയ വിവരങ്ങള്‍ അറിയാന്‍ എന്‍ടിഎ യുടെ വെബ്സൈറ്റ് സന്ദര്‍ശിക്കാനാണ് നിര്‍ദേശം.
Discussion about this post